Showing posts with label mullapperyaar. Show all posts
Showing posts with label mullapperyaar. Show all posts

Sunday, 4 December 2011

പ്രതിക്ഷേധച്ചങ്ങല.. കോട്ടയം ഗാന്ധി സ്ക്വയറിൽ ഫേയ്സ് ബുക്കിലെ കൂട്ടായ്മയൊരുക്കിയ പ്രതിക്ഷേധം..















Saturday, 3 December 2011

ചതി... കൊടും ചതി...


മുല്ലപ്പെരിയാർ ഡാം തകർന്നാലും അത് ഇടുക്കി ഡാം തടഞ്ഞു നിർത്തുമത്രേ... ഹോ ഇപ്പോഴാണ്‌ മന സമാധാനമായത്.. പ്രിയപ്പെട്ട മലയാളികളേ നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇടുക്കി ഡാം തടഞ്ഞില്ലെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും ദണ്ഡപാണിയും കുഞ്ഞൂഞ്ഞും കൂടി മൊത്തം കുടുംബക്കാരെയും കൂട്ടി ചങ്ക് വിരിച്ച് നിന്ന് മനുഷ്യ മതിൽ ഉണ്ടാക്കിക്കൊള്ളും. ഇനി ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ആളുകൾക്ക് സമാധാനപൂർവ്വം കിടന്നുറങ്ങാമല്ലോ...

സർക്കാർ കീ ജയ്... എ.ജി കീ ജയ്...

എ.ജിയെ പുറത്താക്കണമെന്ന് ജോസഫ്... പെട്ടെന്ന് പുറത്താക്ക്.. . അതിർത്തിക്കപ്പുറം ജയലളിത പൂച്ചെണ്ടും, എ.ജി സ്ഥാനവുമായി കാത്തിരിപ്പുണ്ട്... 



110 വോട്ടിന്‌ ജയിച്ചെത്തിയവനെ മന്ത്രിയാക്കിയതിന്റെ ഗുണം... ഒരുവൻ വിവരമില്ലാത്തവൻ ആകുന്നത് അവന്റെ കുറ്റമല്ല. മറിച്ച് ആ വിവരമില്ലായ്മ ഉയർത്തിപ്പിടിച്ചുകൊണ്ട് നടക്കുന്നതോ??? 
മുൻപ് തമിഴ് നാടിന്‌ വേണ്ടി കേസുകൾ നടത്തിയിരുന്നവരെപ്പിടിച്ച് എ. ജിയാക്കിയത് ജനങ്ങളല്ല... അതു ചെയ്തവന്റെ കരണത്തടിക്കാൻ മലയാളിക്ക് പവാറിന്റെ കരണത്തടിച്ചവനെ വിളിക്കെണ്ട കാര്യവുമില്ല എന്ന് എല്ലാ അച്ചായന്മരും ഓർത്താൽ നന്ന്... 

ഒരു കാര്യം കൂടി... ഇനി കേസ് വാദിക്കാൻ ആരെയാവോ കൊണ്ടു വരാൻ പോകുന്നത്??? 


പ്രിയ മുഖ്യാ... ആ കസബിനെ ഒന്നു വിളിച്ചു നോക്കിയാലോ???