Showing posts with label mullapperiyar. Show all posts
Showing posts with label mullapperiyar. Show all posts

Monday, 26 December 2011

മുല്ലപ്പെരിയാറിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കൂടംകുളത്തിന്റെ നിലവിളികൾ...



തമിഴൻ മറക്കുന്ന കൂടംകുളം... അവിടെ മുല്ലപ്പെരിയാറല്ല മറിച്ച്, കൂടംകുളം ആണവനിലയം തന്നെയാണ്‌ വലിയ പ്രശ്നം... 
പ്രിയ വൈക്കോ, ജയലളിതാ.... നിങ്ങൾ കുതിരകയറേണ്ടത് മലയാളിയുടെ നെഞ്ചത്തല്ല... വികസിത രാജ്യങ്ങൾ പോലും ഉപേക്ഷിച്ച ആണവ വൈദ്യുതോല്പ്പാദനം നിങ്ങളുടെ നേരേ അടിച്ചേല്പ്പിച്ച സിങ്ങിന്റെ മേലാണ്‌... 
മാത്രുഭൂമി ഫോട്ടോഗ്രാഫർ മധുരാജ് കണ്ട ഈ കാഴ്ചകൾ കഥ പറയുന്നവയാണ്‌... നിസ്സഹായതയുടെയും, ഒറ്റുകൊടുക്കലിന്റെയും.... 
ഒരു പക്ഷേ, മുല്ലപ്പെരിയാർ ഒരു പ്രശ്നമായി സിങ്ങ് നിലനിർത്തുന്നത് തന്നെ തമിഴനെക്കൊന്നു കുലം മുടിക്കുന്ന ഈ നശിച്ച പ്രൊജെറ്റിന്‌ വേണ്ടിയാവാം... 
തമിഴൻ വീണ്ടും വഞ്ചിക്കപ്പെടുന്നു... മുല്ലപ്പെരിയാറിനെ ശിഖണ്ഡിവേഷം കെട്ടിച്ച് അവന്റെ പഞ്ചേന്ദ്രിയങ്ങളും കൊട്ടിയടയ്ക്കുകയല്ലേ നീറോ സിങ്ങ്???? 

























click this link for more details..

Tuesday, 6 December 2011

നാടകമേ ഉലകം.. സോമൻ വീണ്ടും ഊളയാകുമ്പോൾ...

 "ആദ്യം പോയി തൻ കാര്യം നോക്കി മാറി നില്ക്കുന്ന വല്യേട്ടന്മാരേയും, മാടമ്പിമാരേയും വിളിച്ചോണ്ട് വാ.. ബാക്കി വിന്നെ ആലോചിക്കാം"...



                                               "ഒബാമയെ ഒന്നു വിളിച്ച് നോക്ക്"..



                                           "അപ്പോൾ പിന്തുണ പിൻ വലിക്കേണ്ടേ????"...



                                  "ഇപ്പഴാണോ ഇത് മനസ്സിലായത്? വൈകിവന്ന വിവേകം"...



                                               "അമ്മാ തായേ... ഇത് എന്റെ ആത്മ ബലി"...



                                                "പുര കത്തുമ്പോൾ വാഴവെട്ടൂന്നവർ"...



                                                         "യദാർത്ഥ ഗാന്ധിയൻ"...


                                                       "അച്ചായന്റെ നമ്പരുകൾ"...



                                       "അതെന്താ അച്ചായാ, സാത്താൻ സേവയുണ്ടോ??? "...



                                                         "അഭിനവ പീലാത്തോസ്"..




                                          "ടോയ്‌ലറ്റ് ഷീറ്റിൽ അച്ചടി മഷി പുരണ്ടപ്പോൾ"...



                                      ''തീ പിടിച്ച താടിയിൽ നിന്ന് ബീഡി കത്തിക്കുന്നവർ''...




                                                        "ചില പുത്തൻ അറിവുകൾ''...

Wednesday, 30 November 2011

മണ്ടന്മാർ ലണ്ടനിൽ

മണ്ടന്മാർ ലണ്ടനിൽ


മുല്ലപ്പെരിയാർ വിഷയം പ്രധാന മന്ത്രിക്ക് മുൻപിൽ അവതരിപ്പിക്കാനെത്തിയ കേരള സിംഹങ്ങൾക്ക് മുൻപിൽ കൈ മലർത്തിക്കാട്ടിയത്രെ കിങ്ങ്-സിങ്ങ്.
അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തുന്നതിന്‌ തമിഴ്നാടുമായി ചർച്ച,പുതിയ അണക്കെട്ടിനുള്ള നിർമ്മാണ അനുമതി എന്നിവ തേടിയെത്തിയവർക്ക് എല്ലാം പരിഗണിക്കാം എന്ന ഉറപ്പ് കിട്ടിയത്രേ...
വല്യ കാര്യമല്ലയോ...ഫെഡറൽ ഭരണഘടനയല്യോ... പ്രധാന മന്ത്രിക്ക് പെട്ടെന്ന് ബല്യ തീരുമാനങ്ങളൊന്നുമെടുക്കാൻ പറ്റില്ലത്രേ...
എല്ലാം പഠിച്ച് കടലാസിലാക്കിക്കൊടുക്കാൻ കേന്ത്ര ജലവിഭവ വകുപ്പ് മന്ത്രി പവൻ കുമാർ ബൻസലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രേ... 
പഠനം കഴിയുന്നത് വരെ ഭൂമികുലുക്കം ഉണ്ടാവാതിരിക്കാൻ യമന്റെ ഓഫീസിലേയ്ക്ക് ഒബാമയും സിങ്ങും ചേർന്നൊരു ഇ- മെയിൽ അയച്ചിട്ടുമുണ്ട്...


പിന്നെ,ചില്ലറ വില്പ്പനക്കാരന്റെ കഞ്ഞിയിൽ പാഷാണം കലക്കാനുള്ള തീരുമാനം ആലോചിച്ചുതന്നെ എടുത്തതാണെന്നും, ആ വക്കാലത്തുമായി ആരും ഡൽ ഹിയിലേക്ക് വണ്ടി കയറെണ്ടെന്നും മന്ത്രി പുംഗവന്മാരോട് അമേരിക്കൻ സിങ്ങ് പറഞ്ഞു വിട്ടിട്ടുണ്ടെന്നാണ്‌ അണിയറ സംസാരം... 
പുര കത്തുമ്പോഴല്ലെ വാഴ വെട്ടാൻ പറ്റൂ... 


“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, 
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ”...