Thursday 15 November 2012

ക്യൂ...





വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം ഞാനായിരുന്നു.
ചെറുപ്പത്തിൽ കഞ്ഞിക്ക് അരി വാങ്ങാൻ റേഷൻ കടയുടെ തിണ്ണയിൽ നിന്നപ്പോഴും,
പിന്നൊരുനാൾ ആശുപത്രി വരാന്തയിൽ ചീട്ടിനായി നിന്നപ്പോഴും,
ഒരായിരം തിരിച്ചറിയൽ കാർഡുകൾക്കായി നിന്നപ്പോഴും,
ജാതിസർട്ടിഫിക്കേറ്റ് പതിച്ചു നൽകാത്ത ഏമാൻറെ കൂലി നൽകാനുള്ള ക്യൂവിൽ നിന്നപ്പോഴും,
കണ്ണിലിരുട്ട് കയറിയ നാളിൽ മനസ്സമാധാനത്തിന് ബിവറേജ് ക്യൂവിൽ നിന്നപ്പോഴും
ഒന്നാമനായിത്തന്നെ നിന്ന് ജയിച്ച ഞാൻ ഇന്ന് ഈ ക്യൂവിൻറെ പിറകിലൊതുങ്ങിയോളിച്ചു.
ഇടതു കൈയിലെ നടുവിരലിൽ ജനാധിപത്യ ധ്വംസനത്തിൻറെ നീലിച്ച അടയാളം കാട്ടി
എൻറെ നായകൻ ടീവിയിൽ പറയുന്നു, പോവുക, പോയി ക്യൂ നിൽക്കുക..
ജനാധിപത്യം വളരട്ടെ, വിരിയട്ടെ, പടർന്ന് പന്തലിക്കട്ടെ...
കൊടിവെച്ച കാറിൽ പറന്നോരായേമാൻ വെളു വെളുക്കെച്ചിരിച്ചെൻ മുന്നിലെത്തിയോതി,
ശരിയാക്കാം ഞാനൊന്ന് കയറട്ടെ ഭ്ഭരിക്കുവാൻ..
ഇനിയും മരിക്കാത്ത പ്രത്യാശ മാത്രമായ്, വ്യഭിചാരക്കാരുടെ ശക്തി തെളിയിക്കാൻ
എന്നെയും നിന്നെയും നമ്മളെയാകയും വ്യഭിചാരിക്കാനുള്ള ശക്തി കൊടുക്കുവാൻ;
അനുവാദം നൽകുന്ന ക്യൂവിളാണിന്നു ഞാൻ.... വ്യഭിചരിക്കാനുള്ള സമ്മതം നൽകുവാൻ...


വ്യഭിചാരത്തിന് സമ്മതം നൽകാൻ ഊഴം കാത്തു നിൽക്കുന്നവരുടെ നിരയിൽ ഏറ്റവുമവസാനം  ഇന്നും ഞാൻ തന്നെയായിരുന്നു.

2 comments:

  1. ചില ക്യൂകളില്‍ ക്ലൂ ഇല്ലാതെ അവസാനം ആകുന്നതാ നല്ലത് ആല്ലേ? ആശംസകള്‍ word verification eduththu kalayooo

    ReplyDelete
    Replies
    1. നന്ദി നിധീഷ്... അവസാനഭാഗം മനസ്സിലായില്ല... ദയവായി ഒന്നു വിശദീകരിക്കുമോ?

      Delete