Thursday 6 June 2013

ഒരു കറിക്കായ്...


കറിവെന്തിട്ടില്ലിതേവരെ
കറിവെന്തിട്ടില്ല തേവരേ
കറിവെന്തിട്ടില്ല ഇതുവരെ

കറിയായ് വേവാൻ വെന്തുരുകാൻ
കൊതിയുണ്ട് തേവരേ, പലകുറി.
നിലതെറ്റിപ്പായുന്ന വിലകേട്ട്, ഞെട്ടി,നടുങ്ങി-
പ്പൊതുജനം കഴുതകൾ പലയിടം പായുന്നു
ഞാനീക്കടയിലീ ചീക്കപ്പയറിൻറെയരികിലായ്
മേവുന്നു,വേകാൻ കൊതിച്ച്-രുചിയായ്
കരയുന്നൊരാപ്പൈതലിൻ രസനയിൽ പടരുവാൻ
കൊതിയുണ്ട് തേവരേ, പലകുറി.

കറിവേകാൻ പയറില്ല, മുളകില്ല, ഉപ്പില്ല
പര്യമ്പറത്തിൻറെ മൂലയിൽ നാമ്പിട്ട
കപ്പളത്തൈപോലും പണയം കൊടുത്തൊരാ
മലയാളി,മാറ്റമില്ലാത്തൊരു കൊലയാളീ....
നനയാത്തനാവിൻറെ നിലവിട്ട പൊള്ളലിൽ
പലവേള നിർത്തിയും, നിർത്താതെ നീറുന്ന
വിളിയുടെ മറുപടി ചിതറിത്തെറിക്കുന്നു

കറിവെന്തിട്ടില്ലിതുവരെ... 
കറിവെന്തിട്ടില്ലിതേവരേ...
കറിവെന്തിട്ടില്ല തേവരേ... 

                                                   (മഹാകവി സോമൻ) 

8 comments:

  1. നല്ല കവിത... മഹാകവി സോമന്‍ ഒരു സംഭവമാണല്ലോ തേവരേ. ആശംസകള്‍...
    ഈ വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റൂ. കമന്റ് ഇടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

    ReplyDelete
    Replies
    1. മാറ്റീട്ടുണ്ട് ട്ടോ... നന്ദി... വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും...

      Delete
  2. കറി വേകട്ടെ
    എന്നിട്ട് ഒന്നൂടെ വരാട്ടോ

    (2011-ല്‍ ബ്ലോഗ് തുടങ്ങിയതാ...
    എന്നിട്ടും ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റാറായില്ലേ)

    ReplyDelete
    Replies
    1. മാറ്റീട്ടുണ്ട് ട്ടോ... നന്ദി... വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും...

      Delete
  3. അജിത്തെട്ടന്‍ വരേണ്ടി വന്നു അല്ലെ ....അതങ്ങനെയാ പുള്ളി വന്നാല്‍ സംഗതി മാറും അഥവാ വേഗം വേവും

    ReplyDelete