"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"
ഇരവിൻ മറയിൽ പതിയെയൊളിച്ചും;
ഉരുളൻ കല്ലുകൾ ഞോണ്ടിയെറിഞ്ഞും
കർമ്മം ചെയ്യും കുട്ടിച്ചാത്തനും,
മെമ്പർഷിപ്പിന് രണ്ടര രൂപാ..
കത്തും കുരിശാം അടയാളവുമായ്
നൃത്തം വെയ്ക്കും മറ്റൊരു കൂട്ടം
ട്രിഗറുകൾ തുപ്പും തീയിൽ കുരുതികൾ
ഹോബിയതാക്കിയ ഭീകര സംഘം.
പറയാതറിയില്ലെങ്കിൽ ഞാനിനി-
പ്പഴമ മണക്കും കാടുകൾ കയറാം;
മുൻവിധിയൂരിയെറിഞ്ഞിനി നിങ്ങൾ-
മന്തൻ കാലുകൾ നീട്ടിവലിച്ചും,
മഞ്ഞക്കണ്ണടയൂരിയെറിഞ്ഞും,
മിണ്ടാതെന്നുടെ പിന്നിൽ ചേരുക
കുഞ്ഞൂഞ്ഞിന്നുടെ,കുഞ്ഞി മുഹമ്മദിൻ,
കുട്ടിച്ചാത്തനിൽ, കു ക്ല്ക്സ് ക്ലാനിൻ-
പൊതുവെ കണ്ടൊരു 'കു' വത് തേടാം.
തിരയുക നിന്നിൽ,എന്നിൽ,നമ്മിൽ
കാര്യം കാണാൻ കാലുകൾ തിരയും
'കുടിലത' തന്നെ 'കു' വത് വ്യക്തം..
"കുഞ്ഞൂഞ്ഞിനുണ്ട് ‘കു’
കുഞ്ഞി മമ്മദിനുമുണ്ട് ‘കു’
കുട്ടിച്ചാത്തനുമുണ്ട് ‘കു’
കു ക്ലക്സ് ക്ലാനിലുമുണ്ട് ‘കു"...
കാര്യം കാണാൻ കാലുകൾ തിരയും
ReplyDelete'കുടിലത' തന്നെ 'കു' വത് വ്യക്തം..
കു’പ്രസിദ്ധം
ReplyDelete