Thursday, 24 November 2011

ഐശ്വര്യ റായ് ബച്ചനും സന്തോഷ് പണ്ടിറ്റും ഷക്കീലയും തമ്മിൽ എന്താണു ബന്ധം?


ഐശ്വര്യ റായ് ബച്ചനും സന്തോഷ് പണ്ടിറ്റും ഷക്കീലയും തമ്മിൽ എന്താണു ബന്ധം?


 ഇതു വായിക്കൂ, പറഞ്ഞു തരാം....



മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ നില അതീവഗുരുതരമാണെന്ന് സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ വ്യക്തമായി. 

ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരിക്കുന്നതും വന്‍ ദ്വാരങ്ങള്‍ രൂപപ്പെട്ടതുമെല്ലാം ഭീഷണി വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്കെയിലില്‍ നാലിന് മുകളില്‍ രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാല്‍ ഡാം തകര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 22 ഭൂചലനങ്ങളാണ് ഇടുക്കിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ജൂലായ് 26-ന് ഉണ്ടായതെന്നതും ഓര്‍ക്കണം. ഇവിടെ റിക്ടര്‍ സ്കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ ജോണ്‍ മത്തായി പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം. അങ്ങനെ നോക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു.

   ഇപ്പോൾ മനസ്സിലായോ ബന്ധം???     നമ്മെ മുച്ചൂടും മുടിക്കുവാനുതകുന്ന തരത്തിൽ വളർന്നു പൊന്തിനില്ക്കുന്ന മുല്ലപ്പെരിയാറിനെപ്പറ്റി വായിക്കൂ മക്കളെ ആദ്യം... പിന്നെ അറിയാം ബന്ധത്തിന്റെ കാര്യം.... ട്ടോ....  

3 comments:

  1. Da nannayittundu ....nadakkatte

    ReplyDelete
  2. Visit this blog pls

    Gadget blog
    http://www.made4gadgets.blogspot.com

    Online Tips blog
    http://www.healthguidez.blogspot.com/

    ReplyDelete