Tuesday 7 February 2012

വിലയ്ക്കെടുക്കപ്പെടുന്ന മനുഷ്യ മനസ്സുകൾ...


രാഷ്ട്രീയം മുതൽ മതം വരെയുള്ള ദൂരമെന്താണ്‌? ഏത് അളവുകോലുകൊണ്ട് അത്‌ അളന്നെടുക്കുവാനാകും? 




സമകാലീന സംഭവങ്ങളാണ്‌ യഥാർഥത്തിൽ എന്നിൽ ഇങ്ങനെയൊരു ചിന്തയുടെ വിത്ത് പാകിയൊരുക്കിയത്... ഇന്ന് ഒരുപക്ഷേ പ്രബുദ്ധകേരളം ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന കാര്യം പോസ്റ്റർ വിവാദമായിരിക്കും... കഴിഞ്ഞ കുറേ ദിവസങ്ങളായി മുല്ലപ്പെരിയാറിനേയും,കൂടംകുളത്തേയുമെല്ലാം നമ്മുടെ പ്രജ്ഞയിൽ നിന്ന് ആട്ടിയകറ്റിക്കളഞ്ഞിരിക്കുന്നു. അത്ര മാത്രമുണ്ട് മത കാര്യങ്ങളിൽ മലയാളിയുടെ സെൻസിറ്റിവിറ്റി. 


സെൻസേഷന്റെ മൊത്തക്കച്ചവടക്കാരാൽ ഊതി വീർപ്പിച്ചെടുത്ത ഒരു വലിയ സോപ്പ് കുമിള മാത്രമാണ്‌ പോസ്റ്റർ വിവാദം. അതിൽ ഏറ്റവും വലിയ പങ്ക് മനോരമ എന്ന ടോയ്‌ലറ്റ് ഷീറ്റിന്റെ കച്ചവട തന്ത്രങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്യേണ്ടിയിരിക്കുന്നു. 
ഒരാഴ്ചയോളം കരുതി,കാത്തുവെച്ച ഈ മതത്തിൽ മുക്കിയ കാളകൂടവിഷം മലയാളിയുടെ മനസ്സിലേക്ക് കുത്തിവെച്ച സമയവും കിറു കൃത്യം... ഇവിടെ ആരാധനാലയങ്ങളുടെ ദിവ്യബലിപീഢങ്ങളിലേക്ക് മനപ്പൂർവ്വം ഈ വിഷം പകർന്നു നല്കുകയായിരുന്നുവെന്ന് വ്യക്തം... എന്തിന്‌, ആർക്കുവേണ്ടി എന്ന് ചിന്തിക്കുവാൻ മറന്ന വിശ്വാസികളും മതത്തിന്റെ ദല്ലാളുകളും കൂടി പൊലിപ്പിച്ച ഈ വിവാദത്തിന്റെ യഥാർഥ ഉദ്ദേശം എന്തായിരുന്നുവെന്ന് നാം ചിന്തിക്കേണ്ടതല്ലേ??? 


വരുന്ന പിറവം ഇലക്ഷൻ മുന്നിൽ ക്കണ്ട് ആസൂത്രണം ചെയ്ത ഈ ജുഗുപ്ത്സാവഹമായ വിളവെടുപ്പിന്റെ ഗുണഭോക്താക്കൾ ആരായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു... 


ഇപ്പറഞ്ഞതിന്റെ അർത്ഥം സി.പി.എമ്മിന്റെ സമ്മേളന നഗരിയിൽ തിരുവത്താഴത്തിന്റെ ചിത്രത്തിനെ അപഹസിച്ചത് ന്യായീകരണമർഹിക്കുന്നതാണ്‌ എന്നതല്ല, അതൊരിക്കലും അങ്ങനെയാവരുത് താനും... 


ഡാവിഞ്ചി വരച്ച ഈ ചിത്രത്തെ എന്നുമുതലാണ്‌ വിശ്വാസികൾ ഏറ്റെടുത്തതെന്നും, അവർക്ക് മാത്രമായി പങ്കു വെച്ചതെന്നും ചരിത്രം പറഞ്ഞുതരും... പങ്കു വെക്കലിന്റെ രാഷ്ട്രീയം എന്തുമാവട്ടെ,ഏതുമാവട്ടെ ആ ചിത്രത്തെ സ്വത്വമായി കരുതുന്ന മത ചിന്തകൾ മാറേണ്ട, മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... 


ജോത്സ്യന്മാരും, പാതിരിമാരും, മൊല്ലാക്കമാരും മനുഷ്യമനസ്സിന്റെ വികല ചിന്തകളെയും അതിനോടനുബന്ധിച്ച ന്യൂറോസിസിനെയും ചികിത്സിക്കുന്ന കാഴ്ചകൾ ഇന്ന് സാക്ഷര കേരളത്തിൽ സമൃദ്ധമാണ്‌. 


ഇന്ന് സാധാരണക്കാരൻ തുടങ്ങി, സമൂഹത്തിന്റെ ഏത് വിഭാഗത്തിൽ പ്പെടുന്നവരായാലും തങ്ങളിലെ മാനസിക, വ്യക്തിത്വ വൈകല്യങ്ങൾക്കായി ചികിത്സതേടിയെത്തുന്നത് ഈ ദല്ലാളുമാർക്കിടയിലേയ്ക്കല്ലേ, ഇവരാകട്ടെ ദൈവത്തെ ഏലസുകളിലും, ചരടുകളിലും,മാലയിലും, മോതിരത്തിലുമൊക്കെയാക്കി ചില്ലറക്കച്ചവടം നടത്തുകയും ചെയ്യുന്നു...പ്രബുദ്ധകേരളം ഇന്നും തങ്ങളുടെ ചിന്തകൾക്കൊണ്ട് 100 വർഷം പിറകിലാവുകയല്ലേ??? 


ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾക്കാണുമ്പോൾത്തന്നെ ആശുപത്രികളിലേയ്ക്കോടുന്ന നാം മാനസിക വൈകല്യങ്ങളും, രോഗങ്ങളും മൂർച്ഛിച്ച് ചങ്ങലക്കിടുന്ന ഘട്ടത്തിൽ പ്പോലും അവശ്യസഹായം തേടുവാൻ മടിക്കുന്നു. ഇനി മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ ആദ്യമോടുന്നതും മേല്പ്പറഞ്ഞ ദല്ലാളുമാരുടെ അടുത്തേയ്ക്ക് തന്നെ... അവർ കവടി നിരത്തിയും, ധ്യാനിച്ചും, ധ്യാനം കൂടിച്ചും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച് നല്കുന്നു... നാമതിൽ തൃപ്തരായി മടങ്ങുന്നു... എന്തൊരു വൈപരീത്യം??? 


ഫേയ്സ് ബുക്കിൽ ഒരു സുഹൃത്ത് ചോദിച്ചിരിക്കുന്നു, ഇങ്ങനെ പോസ്റ്ററടിച്ചതിന്‌ ദൈവം ഇവരോട് ക്ഷമിക്കുമോ എന്ന്??? 
ഉത്തരം വളരെ ലളിതം....സിസ്റ്റർ അഭയയോട് ചെയ്തതിനെയും,പല നെക്രോഫീലിയക്കാരോടുമെല്ലാം ദൈവം ക്ഷമിച്ചില്ലേ.... അതിന്റെയൊക്കെ മുൻപിൽ ഇതൊക്കെ എത്ര നിസ്സാരം.... 

ഈ ചിന്തകളുടെ ഉദ്ദേശം മതനിന്ദയോ, മതവികാരത്തെ വ്രണപ്പെടുത്തുകയോ അല്ല മറിച്ച് മതത്തിലും, മനുഷ്യ മനസ്സുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന കറുപ്പിനെ കഴുകിക്കളയുക എന്നതാണ്‌... ദയവായി ഇതിന്‌ മത നിഷേധത്തിന്റെ നിറം നല്കാതിരിക്കുക... 

വാല്ക്കഷണം- പോസ്റ്റർ വിവാദത്തിൽ വിശ്വാസികൾ കാണിച്ച വീര്യത്തിന്റെ ഒരംശമെങ്കിലും അഭയ കേസിൽ കാണിച്ചെരുന്നെങ്കിൽ വലിയൊരു പാപക്കറ കഴുകിക്കളഞ്ഞ് നമ്മുടെ മനസ്സുകളെ ശുദ്ധീകരിക്കാമായിരുന്നു.... 

5 comments:

  1. മിക്കവാറും പത്രങ്ങളില്‍ രാഷ്ട്രീയക്കാരുടെ മുഖം ഇതിഹാസ പുരുഷന്‍മാരുടെ സ്ഥാനത്തും അസ്ഥാനത്തുമായി വരച്ച കാര്‍ട്ടൂണുകള്‍ ഉണ്ടാവാറുണ്ട്. അപ്പൊഴൊന്നും ഇല്ലാത്ത ഈ ബഹളം എന്തിനായിരുന്നു? ലക്ഷ്യം ഒന്നു തന്നെ - സി.പി.ഐ.(എം). (ഇതു തന്നെയല്ലേ മാധ്യമ സിന്‍ഡിക്കേറ്റ്?!).

    ReplyDelete
    Replies
    1. ഇത്‌ പണ്ട്‌ ആരോ പറഞ്ഞതുപോലെ കരഞ്ഞുതീര്‍ക്കപ്പെടുന്ന കാമമല്ലേ... ഗീബത്സിണ്റ്റെ കല... അതില്‍ ആ ടോയ്‌ലെറ്റ്‌ ഷീറ്റ്‌ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌ താനും...

      Delete
  2. ഹായ് സുഹൃത്തേ,
    നമ്മുടെ speakasiaയുടെ കാര്യം എന്തായി?

    PAYMENT ന്റെ കാര്യം എന്തായി ?

    ഇനിയും എത്ര നാള്‍ കാത്തിരീകേണ്ടി വരും ?

    EXIT OPTION ഉടനെ ഉണ്ടാകുമോ ?

    business സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി എത്ര നാള്‍ ആകും?

    താങ്കള്ലുടെ വിശ്ധമായ update പ്രതീക്ഷികുന്നു.....

    ReplyDelete
    Replies
    1. രാഹുല്‍.... സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ്‌ നമുക്ക്കിട്റ്റിയിരിക്കുന്നത്‌. ജസ്റ്റിസ്‌ ലാഹോട്ടിയെ ഈ കേസില്‍ ആര്‍ബിറ്റേറ്ററായി തിരഞ്ഞെടുത്തു. രണ്ട്‌ ആഴ്ചയ്ക്കകം പാനലിസ്റ്റുകള്‍ക്ക്‌ പണം നല്‍കിത്തുടങ്ങണമെന്നും, സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന ചാനലില്‍ക്കൂടി പണം നല്‍കിത്തുടങ്ങുമെന്നുംവിധിയുണ്ട്‌.കാര്യങ്ങള്‍ പാനലിസ്റ്റുകള്‍ക്കും കമ്പനിക്കും അനുകൂലമായ രീതിയിലാണ്‌ പോകുന്നത്‌. ഉടന്‍ തന്നെ വിശദമായ അപ്ഡേറ്റ്‌ കിട്ടുമെന്നാണ്‌ പ്രതീക്ഷ...

      Delete
    2. ഹായ് social worker,

      വിവരങ്ങള്‍ അറിയിച്ചതിനു ഒരുപാട് ഒരുപാട് നന്നി.

      തുടര്‍ന്നും അപ്ഡേട് പ്രതീക്ഷികുന്നു....

      Delete