Tuesday 6 December 2011

ഇനി നാവിനും സെൻസർഷിപ്പ്...

"ഇനി നാവിനും സെൻസർഷിപ്പ്".. 


സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളെ നേരിടാൻ കേന്ദ്ര സർക്കാരിന്റെ പുതിയ തന്ത്രം. അപകീർത്തികരമായ രീതിയിൽ ഫോട്ടോകളും വാർത്തകളും സൊഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സർക്കാരിനും, പ്രത്യേകിച്ച് സോണിയാ ഗാന്ധിക്കും മന്മോഹൻ സിങ്ങിനുമെതിരെ ഫേയ്സ് ബുക്കിൽ വരുന്ന വാർത്തകൾക്കും, ചിത്രങ്ങൾക്കുമാണ്‌ ദയാവധം നല്കുവാൻ തിരുമാനിക്കപ്പെട്ടിരിക്കുന്നത്. മീഡിയാ സെൻസർഷിപ്പിൽ വിശ്വസിക്കുന്നില്ലെങ്കിലും, അതിരുകടന്ന ഇത്തരം പ്രചരണങ്ങൾ അനാരോഗ്യകരമാണെന്നും കേന്ദ്രം. 

ഇനി നീറോ സിങ്ങിനും മദാമ്മയ്ക്കും, സോറി....സോണിയാജിയ്ക്കും വാർത്തകളിൽനിന്ന്‌ മോചനം വേണമെങ്കിൽ ഇതേ വഴിയുള്ളൂ. എന്റമ്മോ, ഇങ്ങനൊക്കെ പറയാമോ ആവോ????

പിന്നെ അപകീർത്തികരം എന്ന വാക്കിനെ ഇതു വരെ ഒരു ഓപ്പറേഷണൽ ഡെഫിനിഷൻ നല്കിയിട്ടില്ലാത്തതു കൊണ്ട് അതു വരുന്നത് വരെ ഇങ്ങനെയൊക്കെ ആകാമായിരിക്കും.
നമ്മുടെ മതേതര രാഷ്ട്രത്തിനെ ഭരണ ഘടനയിൽ ഫണ്ടമെന്റൽ റൈറ്റ്സ് എന്ന പേരിൽ ജനങ്ങളുടെ അവകാശങ്ങൾ രേഖപ്പെടുത്തി ചില്ലിട്ട് വെച്ചിരിക്കുന്നത്സിങ്ങും, സഹ ഭരിയന്മാരും മറന്നു പോയീന്ന് തോന്നുന്നു.  ... അതിൽ ഏറ്റവും പ്രധാന അവകാശമാണിത്... അതായിത്, ഫ്രീഡം ഫോർ എക്സ്പ്രഷൻ.. യഥാർത്ഥത്തിൽ അതിന്റെ കൂടി സംരക്ഷണത്തിനാണ്‌ സിങ്ങിനെ കിങ്ങാക്കിയിരിക്കുന്നത്... എല്ലത്തിനും അമേരിക്കൻ പാത പിന്തുടർന്ന്, അവസാനം അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ചില്ലറ വില്പന മേഖലകൂടി തുറന്ന് കൊടുത്ത് പാവപ്പെട്ടവന്റെ മടിശ്ശീല കൊള്ളയടിക്കാൻ തുടങ്ങിയപ്പോൾ പണി തുടങ്ങിയില്ലേ ജനം. ഇന്ന് പൊതുജനം കഴുതകളല്ലല്ലോ...ഇതിലെ അപകടം മണത്താണ്‌ ഇത്തരമൊരു തീർമാനം തിടുക്കത്തിലെടുക്കുന്നതെന്ന് വ്യക്തം.

11ആം പഞ്ചവത്സരപദ്ധതിയിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നറിയാൻ ജനങ്ങളുടെ അഭിപ്രായം സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൂടെ തേടിയ ആദ്യത്തെ സഭ എന്ന ഖ്യാതി കൂടി സർക്കാരിനുണ്ടെന്നിരിക്കെയാണ്‌ ഇത്തരംതുഗ്ളക്ക് പരിഷ്കാരങ്ങൾ... 

ഇനി സിങ്ങിനെ പിന്തുടർന്ന് ഒബാമയും ഇത്തരമൊരു തീരുമാനമെടുക്കുമോ ആവോ... വീക്ക് ലീക്സിനെയും, അസാഞ്ചെമാരേയും ഒതുക്കുകയും ആവാം... 


"പ്രതികരിച്ചാൽ നമുക്ക് തന്നെ കൊള്ളാം... പ്രതിപക്ഷത്തിന്റെ വായ്മൂടിക്കെട്ടാൻ എളുപ്പമായിരിക്കും, നൂറ്‌ കോടിജനങ്ങളുടെ വായ്മൂടിക്കെട്ടുക എന്നത് അത്ര എളുപ്പമാവില്ല" ....

No comments:

Post a Comment