Thursday 8 December 2011

മുല്ലപ്പെരിയാർ.. പറയാൻ ബാക്കി...


"ഇവൻ... പാണി... കോതണ്ഡപാണി, കല്ലെറിഞ്ഞീടണമിവനെ, 
ചുട്ടി കുത്തിയൂര്‌ വിലക്കിടേണം"... 
തെരുക്കോൺ നാടകങ്ങൾ പൊലിച്ചുകൊണ്ടേയിരുന്നു... 
ഒരു വശത്ത് ഖദറിനുളിൽ ഉപവാസനാടകവും, വരയും കുറിയും... 
ചാനലുകളുടെ വാർത്താ കോമരങ്ങൾ മൈക്കുകളുമായി ഉറഞ്ഞുതുള്ളിയാർത്തു കൊണ്ടേയിരിക്കുന്നു... 
ആത്മബലി നടത്താൻ ശ്രമിച്ച ജനപ്രതിനിധിയെ ആശുപത്രിയിലാക്കുന്നതിന്റെ തിരക്ക്... 
ഞങ്ങൾ ചപ്പാത്തിലാണ്‌.. കെ. ചപ്പാത്തിൽ... 
ഇവിടെ മുല്ലപ്പെരിയാർ പ്രക്ഷോഭത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിക്കുവാൻ ഞങ്ങളുമുണ്ട്... 
കൊടി കുത്തിയ കാറിൽ ചുവന്ന ബോർഡും വെച്ച് ഏതോ ഏമാൻ വരുന്നുണ്ട്.. 
“മാർഗ തടസ്സം....കയറ്റി വിടരുത് അവനെ”... ആരോ വിളിച്ചു പറയുന്നു... 
ആൾക്കൂട്ടത്തോടോപ്പം ഞങ്ങളും കയറി നിന്നു... മനുഷ്യാവകാശ കമ്മീഷൻ... ത്ഫൂ... എന്റെ മനസ്സ് ആത്മരോക്ഷമാർന്നു... 
മനുഷ്യമതിൽ കടന്ന് മുല്ലപ്പെരിയാർ കാണാനാവില്ലെന്ന് വന്നപ്പോൾ, നിർഗ്ഗുണമാർ ശകടം തിരിച്ചൊതുക്കി....
ഒരു മനുഷ്യാവകാശ കമ്മീഷൻ പോലും, മുല്ലപ്പെരിയാർ പ്രശ്നം അടുത്ത് ഫെബ്രുവരിയിൽ പരിഗ്ഗണിക്കമെന്ന്... എടാ ഊളകളേ... അന്ന് മുല്ലപ്പെരിയാർ ഉണ്ടെങ്കിലല്ലേ... 
ഞങ്ങൾ ഇന്ന് വളരെ പ്രതീക്ഷയിലാണ്‌, ഇന്ന് ജനസമ്പർക്ക മുഖ്യൻ ദണ്ഡപാണിയെ വിളിപ്പിക്കുന്നുണ്ട്... ഒരു ജനതയെ മുഴുവൻ ഒറ്റുകൊടുത്ത അയാളെ ഒറ്റപ്പെടുത്തി പടിയടച്ച് പിണ്ഡം വെയ്ക്കുന്നത് കാണുവാൻ ഞങ്ങളേവരും കാത്ത് നില്ക്കുകയാണ്‌... 
“അതാ തുടങ്ങിയിട്ടുണ്ട്”... ആരോ ചാനൽ സ്ക്രീനിന്‌ നേരെ കൈ ചൂണ്ടി വിളിച്ചു പറഞ്ഞു... 
ആകംഷ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടേയിരുന്നു... ഇന്ത്യാ പാകിസ്താൻ ക്രിക്കറ്റ് മത്സരം പോലും ഇത്ര ആകാംഷ നല്കിയിട്ടില്ല... സത്യം... 
വെളുത്ത കാറിൽ നിന്നും ചിരിച്ചുകൊണ്ടിറങ്ങുന്ന കഷണ്ടി കയറിയ കുറിയ മനുഷ്യൻ... ഒരു ജനതയുടെ മുഴുവൻ ശത്രു... എന്തുകൊണ്ടോ എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിന്ന് പോയി... അറവ് മൃഗത്തിന്റെ മുഖത്തേയ്ക്ക് നോക്കുന്ന കശാപ്പുകാരന്റെ മാനസികാവസ്ഥ അന്നാദ്യമായി ഞാനും തിരിച്ചറിഞ്ഞു... 
ഗോവിന്ദച്ചാമിയെപ്പോലും ഞാൻ ഇത്ര വെറുത്തിരുന്നില്ല... 
കാക്കിയിട്ട നിയമവും,വാർത്താവിതരണക്കാരുടെ കൂട്ടവും അയാളെ അനുഗമിച്ചു... 
ഇനി വിധി... മുപ്പത് വെള്ളിക്കാശുകളുടെ കിലുക്കം അകന്നു പൊയ്ക്കൊണ്ടേയിരുന്നു... 
അകത്ത് നീണ്ട നിശബ്ദത... ലോകത്തിലെ എറ്റവും വലിയ സംഘർഷം കാത്തു നിൽ പ്പാണ്‌... 
കരഞ്ഞ് തലതാഴ്ത്തി നില്ക്കുന്ന യൂദാസിനെ പ്രതീക്ഷിച്ച് നിന്നവരുടെ ഇടയിലേയ്ക്ക് തലയുയർത്തി, ചിരിച്ച് യേശുദേവനെപ്പോലെ അയാൾ ഇറങ്ങിവന്നു... 
ഒരൊറ്റ വാചകം മാത്രം... “കുഞ്ഞൂഞ്ഞ് ചിരിക്കാൻ പറഞ്ഞു, ഞാൻ ചിരിച്ചു കൊണ്ടെയിരിക്കും” -- ബുദ്ധൻ ചിരിക്കുന്നു..... 
ഇവിടെ ആരാണ്‌ കുറ്റക്കാർ.... ആരാണ്‌ നമ്മുടെ മുൻപിൽ നാടകമാടുന്നത്???? നശിച്ച ഒരു ഭരണം... 
എന്റെ മനസ്സിടിഞ്ഞു പോയി... ചിരിക്കാൻ പറഞ്ഞവനും, ചിരിച്ചവനും എന്റെ മുഖത്തേയ്ക്ക് നോക്കി എന്നെ മാത്രം പരിഹസിക്കുന്നത് പോലെ... 
എന്റെ ശിരസ്സ് കുനിഞ്ഞു പോയി... ഇനി ഒരിക്കലുമുയരാത്തതു പോലെ... 
അവിടെ ജയാമ്മ കേരളാ മന്ത്രിമാരുടെ തമിഴ് നിക്ഷേപങ്ങൾ ചികഞ്ഞു തുടങ്ങിയത്രേ... ദണ്ഡപാണിക്ക് അമ്മയുടെ കൃതഞ്ജത... പാണിയെത്തൊട്ടാൽ തൊട്ടവന്റെ നിക്ഷേപക്കൈ വെട്ടുമെന്ന് പറഞ്ഞിട്ടുണ്ടത്രേ... പിന്നിൽ ആരുടെയൊകെയോ സംസാരം... 
എന്റെ കണ്ണുകൾ സമരപ്പന്തലിലേയ്ക്ക് നീണ്ടു... ഇനിയും അവസാനിക്കാത്ത നാടകം തുടർന്നുകൊണ്ടേയിരിക്കുന്നു.... 
ജനങ്ങളെ വിഡ്ഡികളാക്കുന്ന ഇവന്മാരെ വെറുതെ വിട്ടുകൂടാ... പുറകിൽ ആക്രോശം... ഉണ്ണവൃതക്കാരൻ അമ്പരന്നു നില്ക്കുമ്പോൾ, ജനക്കൂട്ടം സമരപ്പന്തലിലേയ്ക്ക് പാഞ്ഞു കയറി... “എഴുതെടാ രാജി.... കള്ളാ,##@#@,,#&%**............ അട്ടഹാസങ്ങൾ..... ഒച്ചപ്പാടുകൾ... 


വിറയ്ക്കുന്ന കൈകളോടേ മന്ത്രിപുഗവന്മാർ രാജി നീട്ടിയെഴുതി....
തടഞ്ഞിട്ട മനുഷ്യാവകാശത്തിന്റെ ശകടത്തിൽ രാജി പറന്നു പോയി... ഭരണ സിരാ കേന്ദ്രത്തിലേയ്ക്ക്.... 
ഇതാണ്‌ പ്രതികരണം.... യദാർത്ഥ പ്രതികരണം... എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു... 

ഡാ.... എണീക്ക്... എണീക്കാൻ.... എന്തൊരൊറക്കമാ ഇത്.... പൊയ്യി അകത്ത് കിടക്ക്... 
ഞാൻ കണ്ണുതുറന്നു നോക്കി.... അമ്മയാണ്‌..

ടി. വി യിൽ ചിരിച്ചുകൊണ്ടിറങ്ങുന്ന എ.ജി യുടെ മുഖം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു...

ഞാൻ പതിയെ സെറ്റിയിൽ നിന്നുമെണീറ്റു...


അയാൾ ടി.വി സ്ക്രീനിൽ നിന്ന് എന്നെ നോക്കി ചിരിച്ചു.. ആ ചിരി എന്റെ ശരീരവും തുളച്ച് ഹൃദയത്തിലെത്തി നിന്നു.... 

No comments:

Post a Comment