Thursday, 29 December 2011

അണ്ണാ, വയ്യാത്ത പണിക്ക്‌ പോവരുത്‌..

 ജൻലോക്പാൽ ബിൽ ആവശ്യപ്പെട്ട്‌ അഭിനവഗാന്ധി നടികർ അണ്ണന്റെ ഉണ്ണാവൃതം ദയനീയമായി പരാജയപ്പെട്ടു. എം.എം.ആർ.ഡി.ഏ ഗ്രൗണ്ടിൽ തുടങ്ങിയ ഉണ്ണാവൃതത്തിന്റെ നാലാം എപ്പിസോഡ്‌ യഥാർഥത്തിൽ ഗർഭച്ഛിദ്രം ചെയ്തുകളഞ്ഞത്‌ സിങ്ങോ, മദാമ്മയോ അല്ല മറിച്ച്‌ അണ്ണന്റെ സ്വന്തം “ജൻ” ആണെന്നതാണ്‌ ഏറ്റവും ദയനീയ വസ്തുത. ഇന്നിപ്പോ നിരാഹാരം മാത്രമല്ല, ഉപരോധവും ജയിൽനിറയ്ക്കൽ സമരവും കൂടി പിൻ വലിക്കേണ്ടി വന്നു ആ ഗാന്ധിയന്‌(?).. നാരങ്ങാനീരിന്റെ പുളിപ്പും ചവർപ്പും നുണഞ്ഞിറക്കി അണ്ണാ അലറിപ്പറഞ്ഞത്‌ കോൺഗ്രസ്‌ ജനങ്ങളെ വഞ്ചിച്ചുവെന്നും, ആയതിനാൽ അവർക്കെതിരെ വരുന്ന ഇലെക്ഷനിൽ പ്രചരണത്തിനിറങ്ങും എന്നുമാണ്‌...ബി.ജെ.പിയല്ലേ യഥാർഥത്തിൽ അതു ചെയ്തത്‌ എന്ന പത്രക്കാരുടെ ചോദ്യത്തിന്‌ മുൻപിൽ മിണ്ടാവൃതത്തിലാണ്ടു അണ്ണൻ..
അഴിമതി നിരോധന നിയമം ആവശ്യം തന്നെ, പക്ഷേ അതിന്‌ ഉണ്ണാവൃതമോ, മിണ്ടാവൃതമോ അല്ല വഴി...1968 മുതൽ ഈ ബില്ലിന്മേൽ തുടങ്ങിയ കസർത്തുകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുകയാണ്‌.ശാന്തിഭൂഷൺ അവതരിപ്പിച്ച ഈ ബിൽ 4ആം ലോക്സഭയിൽ പാസ്സയതുമാണ്‌. എന്നാലത് രാജ്യസഭയിലെത്തുന്നതിന്‌ മുൻപേ സഭ പിരിച്ചു വിട്ടു.തുടർന്ന് 1971,77,85,89,96,98,2001,2005 തുടങ്ങിയ വർഷങ്ങളിൽ അവതരിപ്പിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു... 
പല്ലില്ലാത്ത ബിൽ എന്ന് വിശേഷിപ്പിച്ച് ഹസാരെ സംഘം തള്ളിയ ബില്ലിൽ അധികം മാറ്റങ്ങളില്ലാതെയാണ്‌ ഇക്കുറി അവതരിപ്പിക്കപ്പെട്ടത്. ലൂപ് ഹോളുകൾ അനവധിയുള്ള ബില്ലിൽ കനിമൊഴിക്കല്ല,കൽ മാഡിക്ക് വരെ പുല്ലുപോലെ ഊരിപ്പോവാനുള്ള വകുപ്പുകളുണ്ട്.പക്ഷേ അത് രാജ്യസഭയിൽ പാസ്സാകുമോ എന്ന് കണ്ടറിയണം... 
ശക്തമായ ജനകീയ പ്രക്ഷോഭം തന്നെയാണ്‌ അഴിമതി നിരോധനനിയമം കൊണ്ടുവരാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം, പക്ഷേ അതിന്‌ അണ്ണയെപ്പോലെ രാഷ്ട്രീയ ചായുള്ള നേതൃത്വമല്ല മറിച്ച് പണിയറിയാവുന്ന നല്ല് ട്രയ്ൻഡ് സോഷ്യൽ വർക്കേഴ്സ് തന്നെ വേണം..

ഇന്ന് കുഞ്ഞിന്‌ പാൽ കിട്ടണമെങ്കിൽ അവൻ കരഞ്ഞാൽ മാത്രം പോര അണ്ണാ, മറിച്ച് അമ്മയ്ക്ക് സീരിയൽ കാണാനാനാവാത്തവിധം ആ കരച്ചിൽ ശക്തിപ്രാപിക്കണം... മാറിയ കാലത്തിനനുസരിച്ച് ഗാന്ധിമാരെ അവതരിപ്പിക്കപ്പെടുകയും വേണം.. 
"കാലഹരണപ്പെടുന്നത് ആശയങ്ങളല്ല, അതിന്റെ ആഖ്യാനങ്ങളാണ്‌ എന്ന സത്യം നാം തിരിച്ചറിഞ്ഞേ മതിയാവൂ"... 

2 comments:

  1. രാജ്യം ലോകത്തെ ഏറ്റവും വലിയ അഴിമതിക്ക് സാക്ഷിയായപ്പോള്‍, അതിനെതിരെ സബ്ദം ഉയര്‍ത്താന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ. പിന്നെ നമ്മള്‍ ഇനി നമ്മളെ രേക്ഷിക്കാന്‍ ഈശ്വരന്റെ അവതാരങ്ങള്‍ക്ക് വേണ്ടി കാത്ത് ഇരിക്കണോ? പിന്നെ ഈ അവതാരങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ക്ഷാമം ഇല്ല എന്ന് അറിയാമല്ലോ. ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് കൊള്ളക്കാരും ഗുണ്ടകളും, വംശീയ വാദികളും അടങ്ങിയ ഒരു സര്‍ക്കാരാണ്. അത്തരത്തിലുള്ള ഒരു ഭരണ സംവിധാനത്തോട് പൊരുതി നേടാന്‍ അണ്ണ ഹസ്സരെയേ പോലെ ഒരാള്‍ പരാജയപെട്ടു എങ്കില്‍ അതില്‍ വലിയ അത്ഭുതം ഇല്ല. മുല്ലപെരിയാര്‍ വിഷയത്തില്‍ തന്നെ ഈ സര്‍ക്കാരുകള്‍ കാണിക്കുന്ന അപക്വമായ നിലപാടുകള്‍ നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നില്ലേ.

    “അന്തര്‍ സംസ്ഥാന പാതകള്‍ തുറന്നു കൊടുക്കണം എന്ന് തമിഴ്നാട് കര്‍ഷകര്‍. പാതകള്‍ അടച്ചത് കാര്‍ഷികമേഖലയെ തകര്‍ത്തെന്നും പാതകള്‍ തുറന്നില്ലെന്കില്‍ കടുത്ത നഷ്ടം നേരിടുന്ന തങ്ങള്‍ക്കു ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ല എന്ന് കര്‍ഷകര്‍.” ഇതാണ് തമിഴ്നാട്ടിലെ വംശീയതയുടെയും വൃത്തികെട്ട രാഷ്ട്രീയത്തിന്റെയും ബാക്കിപത്രം.

    ജനങ്ങളില്‍ ഭയവും വിഭാഗീയതയും സൃഷ്ടിക്കുന്ന ഒരു രാഷ്ട്രീയവും നേതാക്കന്മാരുമാണ് ഇന്ന് ഇന്ത്യയുടെ സമ്പത്ത്.

    ReplyDelete
  2. ലോക് പാലിനെ സംബന്ധിക്കുന്ന ഏറ്റവും മികച്ച എഡിറ്റോറിയല്‍ http://news.keralakaumudi.com/news.php?nid=e28a6ae89b058ab9edd775cbeeb9be26

    ReplyDelete