Wednesday 21 December 2011

മുല്ലപ്പെരിയാർ.... ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ

അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു വിളിച്ചു, കണ്ണാ.... 
ഉം... ഞാൻ തലതിരിച്ചു നോക്കിത്തന്നെയിരുന്നു... ഈ സോഷ്യൽ ആക്ഷൻ ഒരാളിൽനിന്ന് തുടങ്ങാനാവുവോ??? 
ഞാൻ വീണ്ടും വെറുതെ മൂളിക്കൊടുത്തു.... ഉം... 
എന്തെ ഇപ്പൊ അങ്ങനെയൊരു ചിന്ത??? 
അവൾ മാറിൽ നിന്നും മുഖം തിരിച്ച് എന്നെ നോക്കി... അല്ല, ഈ മുല്ലപ്പെരിയാർ... അത് പൊട്ടിയാലെന്താ പറ്റണെ... അത് നമ്മെയെല്ലാം തീർക്കൂല്ലെ??? 
അതിന്‌??? ഞാനൊരു മറുചോദ്യത്തിൽ എന്റെ ജിജ്ഞാസ വെളിവാക്കി... 
അവൾ പറഞ്ഞു തുടങ്ങി... നാം, അതിന്റെ ബലിമൃഗങ്ങളായിത്തീരാനുള്ളവരാണോ?, ശരിക്കും, പ്രതികരണ ശേഷി കാണിക്കേണ്ടത് ഇവിടെയല്ലെ... ഒരാളിൽ നിന്ന് തുടങ്ങണം... നിന്നിൽ നിന്നോ? എന്നിൽ നിന്നോ ആവട്ടെ അത്.... നീയും ഞാനും ചേർന്ന് നാമാവുന്നത് പോലെ, ഒരുപാട് കണ്ണന്മാരും, മാളുമാരും വരും... അതൊരു ജന സമുദ്രമാകും... മുല്ലപ്പെരിയാറിൽ തടഞ്ഞു വെച്ചിരിക്കുന്നതിലും വല്യ പ്രളയം സൃഷ്ടിക്കാനുതകുന്ന തരത്തിൽ... അവർ ഈ രാഷ്ട്രീയ ഹിജഡകളെയും, സംസ്കാരിക ബുജികളെയും, സിനിമാത്തമ്പുരാക്കന്മാരെയും ഒറ്റപ്പെടുത്തും... 
മാളു ജ്വലിക്കുകയാണ്‌... അവളുടെ സ്വരത്തിലെ ചൂട് എന്റെ നെഞ്ചിൽത്തട്ടിയൊടുങ്ങിക്കൊണ്ടെയിരുന്നു... 
ഡീ.... അതുകൊണ്ടെന്താവാൻ??? ഞാൻ മനപ്പൂർവ്വം അവളെ പ്രോബ് ചെയ്തു... 
നിനക്കു നാണമില്ലേ... ഹും...പ്രതികരണശേഷിയില്ലാത്തവരുടെ അപ്പോസ്തലൻ... അവൾ എന്റെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി... 
നീയും ഒരു യൂദാസാണ്‌... ആ ചിദംബരത്തെപ്പോലെയും, സിങ്ങിനെപ്പോലെയുമൊക്കെ ഒരു ഒറ്റുകാരൻ... 
ഞാൻ മനസ്സിൽ ചിരിച്ചു.... പിന്നെ... പറയെടീ.... അവൾ എന്റെ കരവലയത്തിൽ നിന്നും പിടഞ്ഞു മാറി, ഒരു പ്രാസംഗികയെപ്പോലെ പറഞ്ഞു തുടങ്ങി... 
തമിഴന്‌ വെള്ളം കൊടുക്കാം... പഴയതുപോലെയല്ല.... മാന്യമായ കൂലിക്ക്... ഇവിടെ ഞാനും നീയുമടങ്ങുന്ന മലയാളിക്കും ജീവിക്കണം.... മരണഭയമില്ലാതെ.... പിന്നെ... എന്തിന്‌ മലയാളി തമിഴന്റെ ഔദാര്യത്തിൽ പച്ചക്കറി വിഴുങ്ങണം?? എല്ലാ വീടുകളിലും വേണം അടുക്കളത്തോട്ടങ്ങൾ... 5സെന്റ് ഭൂമി മതി, 5 പേരുള്ള 10 കുടുംബങ്ങൾക്ക് വേണ്ട പച്ചക്കറിയുണ്ടാക്കാൻ... മേലിൽ ഒരു തമിഴനും പച്ചക്കറി നീട്ടി നമ്മുടെ മുൻപിൽ നടക്കരുത്... 
ഡീ... ഇനിയും കാര്യങ്ങളുണ്ട്, ഞാൻ പ്രതിവചിച്ചു... ഇവിടുത്തെ ഒരുപാട് രാഷ്ട്രീയക്കോമരങ്ങൾക്ക് തമിഴ്നാട്ടിൽ സ്വത്തുണ്ട്, സിനിമാ മാടമ്പിമാർക്കും ഒന്നും മിണ്ടാനാവില്ല... പിന്നെ കേന്ദ്രത്തിൽ ചരടിൽ തൂങ്ങിയാടുന്ന കളിപ്പാവയെ നിയന്ത്രിക്കുന്നതിൽ തന്നെ തമിഴനൊരു വലിയ പങ്കുണ്ട്.. അവിടെ ഒരു പ്രശ്നമുണ്ടായാൽ പ്രതിപക്ഷവും ഭരണപക്ഷവുമൊന്നുമില്ല, ഇവിടുത്തെ സ്ഥിതിയോ??? 
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു, കണ്ണുകൾ തുറിച്ച്, കൈകളുയർത്തി, മുഷ്ടിചുരുട്ടിയലറി... പടിയടച്ചു പിണ്ടം വെയ്ക്കണം, ഈ നെറികെട്ട വകകളെ... ചെരുപ്പൂരിയടിച്ചോടിക്കണം ഈ കുറുക്കന്മാരെ... കേരളം പോലും... സംസ്കാരിക കേരളം പോലും... ഹും... അവൾ എന്തെക്കെയോ പുലമ്പിക്കൊണ്ടിരുന്നു... 
ഞാൻ ഒരു നിമിഷം കണ്ണുകളടച്ച് ആത്മഗതം ചെയ്തു... 50%മല്ല 100% പ്രാതിനിധ്യം കൊടുക്കണം പെണ്ണുങ്ങൾക്ക്... ഇത്തിരി പുറകോട്ടാണെങ്കിലും അഴിമതിയും കൂട്ടത്തിൽ ച്ചവിട്ടും കുറഞ്ഞിരിക്കുമല്ലോ... 

അനന്തരം ഞാൻ സുഖനിദ്രയിലേയ്ക്ക് മനപ്പൂർവ്വം ഓടിപ്പോയി... 

2 comments:

  1. മാളുമാര്‍ ധാരാളമായി കടന്നു വരട്ടെ...! ജയതാടകയോട് ഏറ്റുമുട്ടാന്‍ സ്ത്രീ ശക്തിക്കും ബുദ്ധിക്കും സാധിച്ചെന്നിരിക്കും...! കഥ മനോഹരമായിരിക്കുന്നു, ഷിജു. അഭിനന്ദനങ്ങള്‍...!

    ReplyDelete
  2. നന്ദി അഖിൽ... വായനയ്ക്കും, വിലപ്പെട്ട അഭിപ്രായത്തിനും...

    ReplyDelete